വൈദ്യുതി മുടങ്ങും

  വൈദ്യുതി മുടങ്ങും വെള്ളമുണ്ട സെക്ഷനിലെ തേറ്റമല കൊച്ചുവയല്‍, ഏഴാംമൈല്‍, കോക്കടവ്, അംബേദ്കര്‍ കാപ്പുംച്ചാല്‍, പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍, പീച്ചങ്കോട്, നടക്കല്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.    

Read More

പണിമുടക്കിൽ നിന്നും ബത്തേരി മേഖലയെ ഒഴിവാക്കി

സുൽത്താൻ ബത്തേരി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് സംയുക്ത ട്രേഡ് യൂണിയൻ നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്നും, മാരിയമ്മൻ കോവിൽ ഉൽസവം നടക്കുന്നതിനാൽ സുൽത്താൻ ബത്തേരി മേഖലയെ ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിൻ നേതാക്കൾ അറിയിച്ചു. സുൽത്താൻ ബത്തേരി നഗരസഭ, അമ്പലവയൽ, മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, പൂതാടി എന്നീ പഞ്ചായത്തുകളെയാണ് പണിമുടക്കിൽ നിന്നും ഒഴിവാക്കിയത്. പണിമുടക്കിന് പകരം പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിൽ ഒന്നാം തീയതി വൈകിട്ട് തൊഴിലാളികളെ അണിനരത്തി പ്രകടനവും, പൊതുയോഗവും നടത്തുമെന്നും സംയുക്ത…

Read More

താമരശ്ശേരിയിൽ സ്‌കൂട്ടറിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പുതുപ്പാടി പെരുമ്പള്ളി സ്വദേശി ആബിദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സ്‌കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. എലോക്കര വെച്ച് പോലീസ് കൈ കാണിച്ചെങ്കിലും ഇവർ നിർത്താതെ പോയി. പിന്തുടർന്നെത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷത്തോളം രൂപ വിലവരും മൊത്ത കച്ചവടക്കാരിൽ നിന്നുമെത്തിക്കുന്ന കഞ്ചാവ് താമരശ്ശേരി, കൊടുവള്ളി, അടിവാരം എന്നിവിടങ്ങളിലെ ചെറു കച്ചവടക്കാർക്കും സ്‌കൂൾ…

Read More

ശബരിമല, സിഎഎ സമരങ്ങളില്‍ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കൽ; ഉത്തരവ് പുറത്തിറങ്ങി

ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. രജിസ്റ്റർ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ ഡിജിപി, ജില്ലാ പോലീസ് മേധാവിമാർ, ജില്ലാ കലക്ടർമാർ എന്നിവരോട് ഉത്തരവിൽ പറയുന്നു.

Read More

പരിശ്രമം വെറുതെയായില്ല; വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടറിൽ കടന്നു

വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ കടന്നു. മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിലെത്തിയത്. യുപിയും ഇതേ രീതിയിൽ ക്വാർട്ടറിലെത്തി. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, മുംബൈ, സൗരാഷ്ട്ര എന്നീ ടീമുകൾ നേരത്തെ ക്വാർട്ടറിലെത്തിയിരുന്നു ഗുജറാത്തിനെതിരെ ബറോഡ ഇന്നലെ തോറ്റതും രാജസ്ഥാനെതിരെ ജയിച്ചിട്ടും റൺ റേറ്റിൽ ഡൽഹി പിന്നിലായതുമാണ് കേരളത്തിന് തുണയായത്. അതേസമയം ക്വാർട്ടറിലെ എട്ടാം ടീമാകാൻ ഡൽഹിയും ഉത്തരാഖണ്ഡും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് കേരളം…

Read More

സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എൽഡിഎഫിന്റെ ഉറച്ച കോട്ടയായ കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് സ്ഥാനാർഥിയാകും. മത്സരിക്കാൻ തയ്യാറാണെന്ന് സിപിഎം നേതൃത്വത്തെ രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്. പ്രദീപ് കുമാറാണ് നിലവിൽ മണ്ഡലത്തിലെ എംഎൽഎ. പ്രദീപ് അടക്കം ജില്ലയിലെ നാല് സിറ്റിംഗ് എംഎൽഎമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല സിപിഎം സഹയാത്രികൻ കൂടിയാണ് രഞ്ജിത്ത്. പാർട്ടിക്ക് പുറത്തുള്ള പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. അതേസമയം കെ എസ് യു പ്രസിഡന്റ് അഭിജിത്തിനെയാണ് യുഡിഎഫ് മണ്ഡലത്തിൽ പരിഗണിക്കുന്നത്.

Read More

ഉന്നാവിന് പിന്നാലെ അലിഗഢിലും; പതിനാറുകാരിയുടെ മൃതദേഹം പാടത്ത്

ഉത്തർപ്രദേശിലെ അലിഗഢിൽ പതിനാറുകാരിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്. കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായാണ് മനസ്സിലാകുന്നത്. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ മൃതദേഹം കൊണ്ടുപോകാനെത്തിയ പോലീസിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട് പുല്ല് ശേഖരിക്കാനായി വയലിലേക്ക് പോയതായിരുന്നു പെൺകുട്ടി. അന്വേഷണം നടക്കുകയാണെന്നും സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി മുനിരാജ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഉന്നാവിൽ സമാനമായ സാഹചര്യത്തിൽ മൂന്ന്…

Read More

വയനാട് ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്;27 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 27 പേര്‍ രോഗമുക്തി നേടി. 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26955 ആയി. 25297 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1397 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1278 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി…

Read More

സംസ്ഥാനത്ത് ഇന്ന് 1938 പേർക്ക് കൊവിഡ്, 13 മരണം; 3475 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1938 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂർ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂർ 107, കോട്ടയം 103, കാസർഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന…

Read More

റോഡ് റോളറിൽ കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: റോഡ് റോളറിൽ കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്. ബാലരാമപുരം കൊടിനടയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയുണ്ടായി. തിരുവനന്തപുരം ഭാഗത്ത് നിന്നും വരികയായിരുന്ന റോഡ് റോളറിനെ അതേ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിടുകയുണ്ടായി.

Read More