പണിമുടക്കിൽ നിന്നും ബത്തേരി മേഖലയെ ഒഴിവാക്കി

സുൽത്താൻ ബത്തേരി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് സംയുക്ത ട്രേഡ് യൂണിയൻ നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്നും, മാരിയമ്മൻ കോവിൽ ഉൽസവം നടക്കുന്നതിനാൽ സുൽത്താൻ ബത്തേരി മേഖലയെ ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിൻ നേതാക്കൾ അറിയിച്ചു. സുൽത്താൻ ബത്തേരി നഗരസഭ, അമ്പലവയൽ, മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, പൂതാടി എന്നീ പഞ്ചായത്തുകളെയാണ് പണിമുടക്കിൽ നിന്നും ഒഴിവാക്കിയത്. പണിമുടക്കിന് പകരം പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിൽ ഒന്നാം തീയതി വൈകിട്ട് തൊഴിലാളികളെ അണിനരത്തി പ്രകടനവും, പൊതുയോഗവും നടത്തുമെന്നും സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ അനീഷ് ബി നായർ, ഉമ്മർ കുണ്ടാട്ടിൽ, ഇബ്രാഹിം തൈതൊടി, പി ജി സോമനാഥൻ, ജിനേഷ പൗലോസ്് എന്നിവർ് അറിയിച്ചു.