കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പുതുപ്പാടി പെരുമ്പള്ളി സ്വദേശി ആബിദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
സ്‌കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. എലോക്കര വെച്ച് പോലീസ് കൈ കാണിച്ചെങ്കിലും ഇവർ നിർത്താതെ പോയി. പിന്തുടർന്നെത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷത്തോളം രൂപ വിലവരും
മൊത്ത കച്ചവടക്കാരിൽ നിന്നുമെത്തിക്കുന്ന കഞ്ചാവ് താമരശ്ശേരി, കൊടുവള്ളി, അടിവാരം എന്നിവിടങ്ങളിലെ ചെറു കച്ചവടക്കാർക്കും സ്‌കൂൾ വിദ്യാർഥികൾക്കും വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി. ആബിദ് മുമ്പും കഞ്ചാവുമായി പലതവണ പിടിയിലായിട്ടുണ്ട്.