ഉത്തർപ്രദേശിലെ അലിഗഢിൽ പതിനാറുകാരിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്.
കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായാണ് മനസ്സിലാകുന്നത്. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ മൃതദേഹം കൊണ്ടുപോകാനെത്തിയ പോലീസിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്
പുല്ല് ശേഖരിക്കാനായി വയലിലേക്ക് പോയതായിരുന്നു പെൺകുട്ടി. അന്വേഷണം നടക്കുകയാണെന്നും സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി മുനിരാജ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഉന്നാവിൽ സമാനമായ സാഹചര്യത്തിൽ മൂന്ന് പെൺകുട്ടികളെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.