എൽഡിഎഫിന്റെ ഉറച്ച കോട്ടയായ കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് സ്ഥാനാർഥിയാകും. മത്സരിക്കാൻ തയ്യാറാണെന്ന് സിപിഎം നേതൃത്വത്തെ രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്. പ്രദീപ് കുമാറാണ് നിലവിൽ മണ്ഡലത്തിലെ എംഎൽഎ. പ്രദീപ് അടക്കം ജില്ലയിലെ നാല് സിറ്റിംഗ് എംഎൽഎമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല
സിപിഎം സഹയാത്രികൻ കൂടിയാണ് രഞ്ജിത്ത്. പാർട്ടിക്ക് പുറത്തുള്ള പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. അതേസമയം കെ എസ് യു പ്രസിഡന്റ് അഭിജിത്തിനെയാണ് യുഡിഎഫ് മണ്ഡലത്തിൽ പരിഗണിക്കുന്നത്.