നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എൽ ഡി എഫ് സീറ്റ് വിഭജനത്തിൽ ധാരണയായി. അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ഉഭയ കക്ഷി ചർച്ചകൾ വഴി തീരുമാനത്തിലെത്താനാണ് സിപിഎം നീക്കം.
സിപിഎമ്മും സിപിഐയും ഇന്ന് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം എൽഡിഎഫ് ചേരാനുള്ള തീയതി നിശ്ചയിക്കും. എൽ ഡി എഫിലേക്ക് പുതുതായി രണ്ട് പാർട്ടികൾ വന്നതോടെ പതിനാല് സീറ്റുകളിലെങ്കിലും ക്രമീകരണം പുതുതായി ക്രമീകരണം നടത്തണം
സിപിഎമ്മിന് ആറ് സീറ്റുകളും സിപിഐക്ക് രണ്ട് സീറ്റുകളും നഷ്ടമാകും. കേരളാ കോൺഗ്രസ് മാണി വിഭാഗം പതിനഞ്ച് സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരമാവധി പത്ത് സീറ്റുകൾ വരെ നൽകാനാണ് സിപിഎം-സിപിഐ ധാരണ