യുപിയിലെ ഝാൻസിയിൽ കന്യാസ്ത്രീകൾ അതിക്രമത്തിന് ഇരയായ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അഞ്ചൽ അർചാരിയ, പുർഗേഷ് അമരിയ എന്നിവരാണ് അറസ്റ്റിലായത്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് യുപി പോലീസ് അറിയിച്ചു
ട്രെയിനിൽ വെച്ച് കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവർത്തകരാണെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞത് വിവാദമാകുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തിരുന്നു.