യുപിയിൽ കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരെന്ന് റെയിൽവേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ

ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിനിൽ വെച്ച് മലയാളികളടക്കമുള്ള കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത് സംഘ്പരിവാറിന്റെ വിദ്യാർഥി സംഘടനയായ എബിവിപിക്കാരെന്ന് റെയിൽവേ സൂപ്രണ്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് റെയിൽവേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ

ഋഷികേശിലെ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ എബിവിപിക്കാരാണ് ആക്രമണത്തിന് പിന്നിൽ. കന്യാസ്ത്രീകൾക്കെതിരെ ഇവർ ഉന്നയിച്ച മതപരിവർത്തനമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും റെയിൽവേ സൂപ്രണ്ട് പറഞ്ഞു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു.