കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നടപടി. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഇറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നത്.

Read More

ഓ​സ്ട്രേ​ലി​യ​യില്‍ ​ പ്ര​ള​യം തുടരുന്നു

തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ഓ​സ്ട്രേ​ലി​യ​യി​ലും ന്യൂ ​സൗ​ത്ത് വെ​യ്ല്‍​സി​ലും ക​ന​ത്ത് മ​ഴ​യ്ക്കു നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും പ്ര​ള​യം തു​ട​രു​ന്നു. രാ​ജ്യ​ത്തെ ഒ​രു കോ​ടി ജ​ന​ങ്ങ​ളെ പ്ര​ള​യം ബാ​ധി​ച്ചതായാണ് റിപ്പോര്‍ട്ട് .അതിശക്തമായ വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തു​ട​ര്‍​ന്ന് 20,000 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​പാ​ര്‍​പ്പി​ച്ചി​രു​ന്നു. 22,000 പേ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ത​യാ​റാ​യി​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. എ​ന്നാ​ല്‍, ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് വരാന്‍ ദി​വ​സ​ങ്ങ​ളെ​ടു​ക്കും.പ്ര​ള​യ​ത്തെ തുടര്‍ന്ന് വീ​ടു​ക​ള്‍, പാ​ല​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​ണ്ടാ​യ നാ​ശം അ​തി​ഭീ​മ​മാ​ണ്. അതെ സമയം…

Read More

കെഎസ്ആര്‍ടിസി അങ്കമാലി യൂനിറ്റ് ജീവനക്കാരിയുടെ ആത്മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി അങ്കമാലി യൂനിറ്റിലെ ജീവനക്കാരിയായ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കമാലി യൂനിറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐപി ജോസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇയാള്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2016ല്‍ ജീവനക്കാരിയെ ഐപി. ജോസ്, ഓഫിസില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ജീവനക്കാരി അങ്കമാലി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും അതിന്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവെ 2016 നവംബര്‍ എട്ടിന് ജീവനക്കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന്…

Read More

ഒമാനില്‍ വീണ്ടും വീസാ വിലക്ക്

മസ്‌കത്ത് : ഒമാനില്‍ വീണ്ടും വീസാ വിലക്ക് പ്രഖ്യാപിച്ചു തൊഴില്‍ മന്ത്രാലയം. കൊമേഴ്ഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്‌മെന്റ് തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. 2021 ജൂലൈ 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നു കൊമേഴ്ഷ്യല്‍ മാള്‍ ഉടമകളോടു തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വീസ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി

Read More

ഇന്ന് 2060 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 24,268 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2060 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 271, പത്തനംതിട്ട 113, ആലപ്പുഴ 127, കോട്ടയം 212, , ഇടുക്കി 52, എറണാകുളം 103, തൃശൂർ 219, പാലക്കാട് 103, മലപ്പുറം 99, കോഴിക്കോട് 259, വയനാട് 79, കണ്ണൂർ 152, കാസർഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,80,803 പേർ ഇതുവരെ…

Read More

തിരുവനന്തപുരത്ത് പന്ത്രണ്ടുകാരൻ പൊള്ളലേറ്റ് മരിച്ചു, യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ചതെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്ത്രണ്ടുകാരൻ പൊളളലേറ്റ് മരിച്ചു. വെങ്ങാനൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ ശിവനാരായണനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ശിവനാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂട്യൂബിൽ കണ്ട ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിക്കവേയാണ് കുട്ടിക്ക് പൊള്ളലേറ്റതെന്നാണ് പ്രാഥമിക നിഗമനം. തീ ഉപയോഗിച്ച് മുടി മുറിക്കുന്ന യൂട്യൂബ് ദൃശ്യങ്ങൾ കുട്ടി അനുകരിക്കാൻ ശ്രമിച്ചെന്നാണ് സൂചന. തീകത്തിച്ച് തലമുടി വെട്ടുന്ന യൂട്യൂബ് വീഡിയോ കുട്ടി കാണാറുണ്ടായിരുന്നുവെന്ന്ബന്ധുക്കൾ പറഞ്ഞു. വീഡിയോ അനുകരിക്കുന്നതിനിടെ പൊള്ളലേറ്റാണ് മരണമെന്നായിരുന്നു ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം. സംഭവം നടക്കുമ്പോള്‍  മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല,…

Read More

കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിത് ഷാ

ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊൻകുന്നത്ത് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭവത്തിനുപിന്നിലുള്ളവരെ എത്രയും പെട്ടെന്നു നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് കേരള ജനതയ്ക്ക് ഉറപ്പുതരികയാണ്. ഉത്തർപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. നടപടി ഉറപ്പാണ്, അമിത് ഷാ പറഞ്ഞു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസർക്കാർ…

Read More

യുപിയിൽ കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരെന്ന് റെയിൽവേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ

ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിനിൽ വെച്ച് മലയാളികളടക്കമുള്ള കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത് സംഘ്പരിവാറിന്റെ വിദ്യാർഥി സംഘടനയായ എബിവിപിക്കാരെന്ന് റെയിൽവേ സൂപ്രണ്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് റെയിൽവേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ ഋഷികേശിലെ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ എബിവിപിക്കാരാണ് ആക്രമണത്തിന് പിന്നിൽ. കന്യാസ്ത്രീകൾക്കെതിരെ ഇവർ ഉന്നയിച്ച മതപരിവർത്തനമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും റെയിൽവേ സൂപ്രണ്ട് പറഞ്ഞു കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു.

Read More

വയനാട് ജില്ലയിൽ 70 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (24.03.21) 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28126 ആയി. 27369 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 562 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 484 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ നൂല്‍പ്പുഴ 12, കണിയാമ്പറ്റ…

Read More

സംസ്ഥാനത്ത് ഇന്ന് 2456 പേർക്ക് കൊവിഡ്, 10 മരണം; 2060 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2456 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂർ 295, എറണാകുളം 245, തൃശൂർ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസർഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More