കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നടപടി. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഇറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നത്.
The Best Online Portal in Malayalam