ഓ​സ്ട്രേ​ലി​യ​യില്‍ ​ പ്ര​ള​യം തുടരുന്നു

തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ഓ​സ്ട്രേ​ലി​യ​യി​ലും ന്യൂ ​സൗ​ത്ത് വെ​യ്ല്‍​സി​ലും ക​ന​ത്ത് മ​ഴ​യ്ക്കു നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും പ്ര​ള​യം തു​ട​രു​ന്നു. രാ​ജ്യ​ത്തെ ഒ​രു കോ​ടി ജ​ന​ങ്ങ​ളെ പ്ര​ള​യം ബാ​ധി​ച്ചതായാണ് റിപ്പോര്‍ട്ട് .അതിശക്തമായ വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തു​ട​ര്‍​ന്ന് 20,000 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​പാ​ര്‍​പ്പി​ച്ചി​രു​ന്നു. 22,000 പേ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ത​യാ​റാ​യി​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. എ​ന്നാ​ല്‍, ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് വരാന്‍ ദി​വ​സ​ങ്ങ​ളെ​ടു​ക്കും.പ്ര​ള​യ​ത്തെ തുടര്‍ന്ന് വീ​ടു​ക​ള്‍, പാ​ല​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​ണ്ടാ​യ നാ​ശം അ​തി​ഭീ​മ​മാ​ണ്. അതെ സമയം ഇ​തു​വ​രെ ആ​രും മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.