സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടക്കും. അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് വോട്ടെണ്ണൽ. വയലാർ രവി, പി വി അബ്ദുൽ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്.
കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം പാർട്ടികളുടെ ഓരോ സീറ്റുകളാണ് ഒഴിവ് വരുന്നത്. അതേസമയം നിലവിലെ അംഗബലം വെച്ച് എൽഡിഎഫിന് രണ്ട് സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലുമാണ് വിജയിപ്പിക്കാനാകുക.