Headlines

‘3 BHK വേണം, നല്ല സ്പേസ് ഉണ്ടാകും’; ഫ്ലാറ്റ് വാങ്ങുന്നതിനായി പരാതിക്കാരിയുമായി രാഹുൽ നടത്തിയ ചാറ്റ് പുറത്ത്

രാഹുൽ മാങ്കൂട്ടത്തിലും, പരാതിക്കാരിയും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങൾ പുറത്ത്. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 20ന് നടന്ന ‌ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റ് വേണമെന്നാണ് രാഹുൽ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ഫ്ലാറ്റ് വാങ്ങാൻ പണം ചോദിച്ചെങ്കിലും യുവതി നൽകിയില്ല.ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റ് വേണമെന്നാണ് രാഹുൽ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ടു ബിഎച്ച് കെ പോരെ എന്ന് പരാതിക്കാരി തിരികെ ചോദിക്കുന്നതും ചാറ്റിൽ കാണാം. വാങ്ങുമ്പോൾ ത്രീ ബിഎച്ച്‌കെ വേണമെന്നും അതിൽ നല്ല സ്‌പേസ് ഉണ്ടാകുമെന്നുമാണ് രാഹുൽ നൽകുന്ന മറുപടി. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട വിവരങ്ങളും രാഹുൽ യുവതിയ്ക്ക് കൈമാറിയിട്ടുണ്ട്. ഉടമയുമായി സംസാരിച്ചെന്നും അവരെ കാണുമെന്നും രാഹുൽ യുവതിയോട് ചാറ്റിൽ പറയുന്നുണ്ട്.സാമ്പത്തിക ചൂഷണം നടത്തിയെന്ന് തെളിയിക്കുന്ന ചാറ്റാണ് പുറത്തുവന്നത്. യുവതി പാലക്കാട് എത്തിയിരുന്നത് രാഹുലിന് ഫ്‌ളാറ്റ് വാങ്ങി നൽകാൻ വേണ്ടിയായിരുന്നു. വിലപിടിപ്പുള്ള പല സമ്മാനങ്ങളും രാഹുൽ ചോദിച്ച് വാങ്ങിയിരുന്നതായി യുവതി മൊഴി നൽകിയിരുന്നു.പരാതിക്കാരിയുടെ കൈയിൽ നിന്ന് നിരവധി തവണ രാഹുൽ പണം വാങ്ങിയിട്ടുണ്ട്. ചെരുപ്പിനും സൺസ്ക്രീൻ ക്രീമിനും, പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത് ആഹാരം കഴിക്കാനെന്ന പേരിലും പലതവണ രാഹുൽ പണം വാങ്ങിക്കൊണ്ടിരുന്നു. മുണ്ടക്കൈ-ചൂരൽമല ഫണ്ടിന്റെ പേരിലും പണം വാങ്ങി.