83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക് പ്രഖ്യാപിക്കും. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന പുരസ്‌കാര ചടങ്ങിന് പ്രിയങ്ക ചോപ്ര ജോനാസും അവതാരകരുടെ റോളിലെത്തും. സിനിമാ മ്യൂസിക്കല്‍ -കോമഡി വിഭാഗത്തില്‍ ലിയോണാര്‍ഡോ ഡികാപ്രിയോ നായകനായ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ എന്ന ചിത്രവും, ഡ്രാമ വിഭാഗത്തില്‍ എട്ടു നോമിനേഷനുകളുമായി സെന്റിമെന്റല്‍ വാല്യൂവുമാണ് മുന്നിലുള്ളത്.ഒമ്പതു നോമിനേഷനുകളുമായി മ്യൂസിക്കല്‍-കോമഡി സിനിമാ വിഭാഗത്തില്‍ പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ സംവിധാനം ചെയ്ത ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ ആണ് മുന്നിലുള്ളത്. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണിത്. നേരത്തെ വിപ്ലവപ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന ലിയോണാര്‍ഡോ ഡികാപ്രിയോയുടെ ബോബ് കാല്‍ഹൗണ്‍ എന്ന കഥാപാത്രം തന്റെ ഭൂതകാലം മറച്ചുവച്ച് മകള്‍ക്കൊപ്പം ഒളിവില്‍ കഴിയുന്നതും അപ്രതീക്ഷിതമായി പഴയ ശത്രു തിരിച്ചെത്തുന്നതോടെ മകളുടെ ജീവിതം രക്ഷിക്കാനായി വീണ്ടും ആയുധമെടുക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഡ്രാമ വിഭാഗത്തില്‍ എട്ടു നോമിനേഷനുകളുമായി സെന്റിമെന്റല്‍ വാല്യൂവും ഏഴു നോമിനേഷനുകളുമായി സിന്നേഴ്സുമാണ് മുന്നിലുള്ളത്. മികച്ച ചിത്രത്തിനുള്ള ഇംഗ്ലീഷ് ഇതര വിഭാഗത്തിലും സെന്റിമെന്റല്‍ വാല്യു തന്നെയാണ് മുന്നില്‍.മ്യൂസിക്കല്‍ – കോമഡി വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് 15 നോമിഷേനുകളുമായി ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതറി’ലെ ലിയോണാര്‍ഡോ ഡികാപ്രിയോയും 14 നോമിനേഷനുകളുമായി ജോര്‍ജ്ജ് ക്ലൂണിയുമാണ് മുന്നിലുള്ളത്. ഡ്രാമ വിഭാഗത്തില്‍ അഞ്ചു നോമിനേഷനുകളുമായി ജെര്‍മി അല്ലെന്‍ വൈറ്റ് ആണ് മുന്നില്‍. മികച്ച നടിയ്ക്കായി മ്യൂസിക്കല്‍- കോമഡി വിഭാഗത്തില്‍ ബ്യുഗോണിയയിലെ പ്രകടനത്തിന് എമ്മാ സ്റ്റോണ്‍ ഒമ്പതു നോമിനേഷനുകള്‍ നേടി മുന്നിലാണ്. ഡ്രാമ വിഭാഗത്തില്‍ 11 നോമിനേഷനുകളുമായി ആഫ്റ്റര്‍ ദ ഹണ്ടിലെ നായിക ജൂലിയ റോബര്‍ട്സ് ആണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ഏഴ് നോമിനേഷനുകളുമായി ഡൈ മൈ ലൗ നായിക ജെന്നിഫര്‍ ലോറന്‍സും ഉണ്ട്. മികച്ച സംവിധായകനായി ഫ്രാങ്കന്‍സ്റ്റെന്റെ സംവിധായകന്‍ ഗുയേര്‍മോ ഡെല്‍ ടോറോ ആണ് ഏഴ് നോമിനേഷനുകളുമായി മുന്നില്‍.
83ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നാളെ പുലര്‍ച്ചെ പ്രഖ്യാപിക്കും; ഡികാപ്രിയോയുടെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മുന്നില്‍






