2815 പേർ കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ 60,193 സാമ്പിളുകൾ പരിശോധിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2815 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 229, കൊല്ലം 515, പത്തനംതിട്ട 180, ആലപ്പുഴ 145, കോട്ടയം 197, ഇടുക്കി 94, എറണാകുളം 310, തൃശൂർ 202, പാലക്കാട് 101, മലപ്പുറം 177, കോഴിക്കോട് 371, വയനാട് 100, കണ്ണൂർ 141, കാസർഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,66,259 പേർ ഇതുവരെ കോവിഡിൽ…

Read More

വയനാട് ഉൾപ്പെടെ 9 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് പുതിയ സമയക്രമം.

സംസ്ഥാനത്തെ 9 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയത്തിൽ പരിഷ്കരണം. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായിരിക്കും ഇവിടങ്ങളിൽ വോട്ടെടുപ്പ് നടത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെയാണ് വോട്ടെടുപ്പ്    

Read More

അഡ്വ. ടി സിദ്ധിഖിന് കൽപ്പറ്റയിൽ വൻ വരവേൽപ്പ്

കൽപ്പറ്റ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ജില്ലയിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി. സിദ്ധിഖിന് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. ലക്കിടിയിൽ നിന്നും സ്വീകരണം നൽകി വൈകിട്ട്ഏഴു മണിക്ക് കൽപ്പറ്റ നഗരത്തിൽ എത്തി. ഘടകകക്ഷികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ വാഹനങ്ങളുടെ അകമ്പടിയോടെ അണിനിരന്നു. കോൺഗ്രസിലെ ചില ഉന്നത നേതാക്കന്മാരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

Read More

മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്ത കേന്ദ്ര നടപടി ഗൗരവതരം: സുപ്രീം കോടതി

ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ല എന്ന കാരണത്താൽ രാജ്യത്തെ മൂന്ന് കോടി റേഷന കാർഡുകൾ റദ്ദ് ചെയ്ത കേന്ദ്രത്തിന്റെ നടപടി അതീവ ഗുരുതരമാണെന്ന് സുപ്രീം കോടതി. കൊയിലി ദേവി നൽകിയ പൊതു താൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ, കേന്ദ്ര സർക്കാർ റേഷൻ കാർഡുകൾ റദ്ദ് ചെയ്തുവെന്നത് തെറ്റായ പരാതിയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാർ റേഷൻ കാർഡുകൾ റദ്ദ് ചെയ്തിട്ടുണ്ട് എന്ന വാദത്തിൽ ഗോൺസാൽവസ് ഉറച്ചു നിന്നു. ഇതോടെ…

Read More

കൊവിഡ് വാക്‌സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ തെലങ്കാനയും ആന്ധ്രയും

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പാഴാക്കിക്കളയുന്നതില്‍ മുന്നില്‍ തെലങ്കാനയും ആന്ധ്രപ്രദേശുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. തെലങ്കാനയില്‍ 17.6 ശതമാനം വാക്‌സിനാണ് പാഴായിപ്പോകുന്നതെങ്കില്‍ ആന്ധ്രയില്‍ അത് 11.6 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ ഏറെ അധികമാണ് ഇത്. 6.5 ശതമാനമാണ് ദേശീയ ശരാശരി. കൊവിഡ് വാക്‌സിന്‍ പാഴായിപ്പോകുന്നത് കുറച്ചുകൊണ്ടുവരണമെന്ന് ആരോഗ്യകുടുംബക്ഷേമ വകുപ്പ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. ആഴ്ചതോറുമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ പരിശോധനയും പ്രതിരോധവും വാക്‌സിനേഷനും കുറച്ചുകൂടെ ഗൗരവത്തിലെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ് വാക്‌സിന്‍ പാഴായിപ്പോകുന്നതില്‍…

Read More

വയനാട് ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്:100 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 100 പേര്‍ രോഗമുക്തി നേടി. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27814 ആയി. 26997 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 640 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 575 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ കല്‍പ്പറ്റ 10, മീനങ്ങാടി 7, ബത്തേരി, വെള്ളമുണ്ട 6 വീതം, മുള്ളന്‍കൊല്ലി…

Read More

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത്…

Read More

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സുൽത്താൻ ബത്തേരിയിൽ എത്തി

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സുൽത്താൻ ബത്തേരിയിൽ എത്തി. സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആയിരകണക്കിനാളുകൾ പങ്കെടുത്തു. പരിപാടിയിൽ LDF നിയോജക മണ്ഡലം കൺവീനർ വി പി ബേബി സ്വാഗതം പറഞ്ഞു.കെ ജെ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. എം എസ് വിശ്വനാഥൻ ,സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ, വിജയൻ ചെറുകര, സി…

Read More

ആവേശം വിതറി നടക്കുന്ന പഞ്ചായത്ത് കൺവെൻഷനുകളിലൂടെ ഐ സി ബാലകൃഷ്ണൻ്റെ പരസ്യ പ്രചരണത്തിന് തുടക്കമായി

സുൽത്താൻ ബത്തേരി: ആവേശം വിതറി നടക്കുന്ന പഞ്ചായത്ത് കൺവെൻഷനുകളിലൂടെ ഐ സി ബാലകൃഷ്ണൻ്റെ പരസ്യ പ്രചരണത്തിന് തുടക്കമായി. ആദ്യ ദിവസം മുള്ളൻകൊല്ലി, പുൽപ്പള്ളി, മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലാണ് കൺവെൻഷനുകൾ നടന്നത്.ഇന്ന് രാവിലെ 10ന് അമ്പലവയൽ,11ന് നെന്മേനി, 2ന് നൂൽപ്പുഴ, 3ന് സുൽത്താൻ ബത്തേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് കൺവെൻഷനുകൾ നടക്കുക.പഞ്ചായത്ത്തല കൺവെൻഷനുകൾക്ക് ശേഷം ബൂത്ത് കൺവെൻഷനുകളും കുടുംബയോഗങ്ങളും നടക്കും.10 വർഷക്കാലത്തെ വികസനനേട്ടങ്ങൾ എടുത്ത് പറഞ്ഞ് കൊണ്ട് പ്രാദേശിക റാലികളടക്കമുള്ള വലിയ പ്രചരണ പരിപാടികളാണ് യു ഡി എഫ് ആസൂത്രണം…

Read More

വിജയം ഉറപ്പ്, പാലക്കാട്ടെ ഭൂരിപക്ഷം മാത്രമേ സംശയമുള്ളു: ഇ ശ്രീധരൻ

പാലക്കാട് വിജയം ഉറപ്പാണെന്ന് ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ. മണ്ഡലത്തിൽ താൻ ജയിക്കും. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമേ സംശയമുള്ളുവെന്നും ശ്രീധരൻ പറഞ്ഞു മുഴുവൻ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിന് പോകാൻ ഇപ്പോൾ ആലോചിക്കുന്നില്ല. നേതാക്കൾ ആവശ്യപ്പെട്ടാൽ പോകും. എംഎൽഎ ആയതിന് ശേഷം വികസനത്തെ കുറിച്ച് കൂടുതൽ പഠിക്കും. താൻ പഠിക്കുന്ന കാലത്തിന് ശേഷമുള്ള പാലക്കാടിന് യാതൊരു വ്യത്യാസവും വന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടില്ലെന്നും ശ്രീധരൻ കുറ്റപ്പെടുത്തി

Read More