സുൽത്താൻ ബത്തേരി: ആവേശം വിതറി നടക്കുന്ന പഞ്ചായത്ത് കൺവെൻഷനുകളിലൂടെ ഐ സി ബാലകൃഷ്ണൻ്റെ പരസ്യ പ്രചരണത്തിന് തുടക്കമായി. ആദ്യ ദിവസം മുള്ളൻകൊല്ലി, പുൽപ്പള്ളി, മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലാണ് കൺവെൻഷനുകൾ നടന്നത്.ഇന്ന് രാവിലെ 10ന് അമ്പലവയൽ,11ന് നെന്മേനി, 2ന് നൂൽപ്പുഴ, 3ന് സുൽത്താൻ ബത്തേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് കൺവെൻഷനുകൾ നടക്കുക.പഞ്ചായത്ത്തല കൺവെൻഷനുകൾക്ക് ശേഷം ബൂത്ത് കൺവെൻഷനുകളും കുടുംബയോഗങ്ങളും നടക്കും.10 വർഷക്കാലത്തെ വികസനനേട്ടങ്ങൾ എടുത്ത് പറഞ്ഞ് കൊണ്ട് പ്രാദേശിക റാലികളടക്കമുള്ള വലിയ പ്രചരണ പരിപാടികളാണ് യു ഡി എഫ് ആസൂത്രണം ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ മണ്ഡലം കൂടിയായതിനാൽ പ്രിയങ്ക ഗാന്ധിയും മറ്റ് താരപ്രചാരകരും സുൽത്താൻ ബത്തേരിയിലെത്തും. ആദ്യം നിന്നപ്പോൾ ലഭിച്ച 7200 വോട്ട് കഴിഞ്ഞ പ്രാവശ്യം 13700 ആയെങ്കിൽ ഇത്തവണ ഭൂരിപക്ഷം കാൽ ലക്ഷം കവിയുമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്.
The Best Online Portal in Malayalam