ദുഷ്‌പേരിൽ നിന്നും കേരളത്തിന്റെ യശസ്സുയർത്തി നമ്പർ വൺ സംസ്‌ഥാനമാക്കി: മുഖ്യമന്ത്രി

ദുഷ്‌പേരില്‍ നിന്ന് കേരളത്തെ യശസ്സുയര്‍ത്തി നമ്പര്‍വണ്‍ സംസ്ഥാനമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അവ തകർക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങൾ തകർക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സമരങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്ന് വരും. അതേസമയം രാജ്യത്ത് ഈ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് മേല്‍കൈയുള്ള എല്‍ഡിഎഫ് സര്‍ക്കാരണ് കേരളം ഭരിക്കുന്നത്. ദേശിയതലത്തിലും കേരളത്തിലെ തെരഞ്ഞടുപ്പിന് വലിയ പ്രാധാന്യമാണുള്ളതെന്ന് മാനന്തവാടിയില്‍ ചേര്‍ന്ന എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകളിലൂടെയുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മാനന്തവാടിയില്‍ തുടക്കമായത്. ഒരു മഹാപ്രസ്‌ഥാനം തന്നെയാണ് രാജ്യത്തെ മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും തകർക്കുന്നവർക്കെതിരെ ഇപ്പോള്‍ നടക്കുന്നത്. അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുള്ള അവരുടെ പോക്കിനെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. കേരള തെരഞ്ഞെടുപ്പ് കർഷകരും തൊഴിലാളികളും ജീവനക്കാരും അടങ്ങുന്ന മഹാ പ്രസ്‌ഥാനത്തിന്‌ ഊർജം പകരാൻ ‌ വലിയ തോതിൽ സഹായിക്കും. 2016 ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ എന്തായിരുന്നു കേരളത്തിന്റെ അവസ്‌ഥ . ദുഷപേര്‌ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. നാടിനുണ്ടായിരുന്ന നല്ലപേരും യശസ്സും പോയ്‌കഴിഞ്ഞിരുന്നു.