തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചൂടു കൂട്ടാന്‍ സംസ്ഥാന നേതാക്കള്‍ ചുരം കയറി വയനാട്ടിലേക്കെത്തുന്നു

കൽപ്പറ്റ:തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചൂടു കൂട്ടാന്‍ സംസ്ഥാന നേതാക്കള്‍ ചുരം കയറി വയനാട്ടിലേക്കെത്തുന്നു.3 മുന്നണികളിലെയും പ്രമുഖ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ചുറം കയറി ജില്ലയിലെത്തും. എല്‍ഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന് ജില്ലയിലെത്തും. മാനന്തവാടി,കല്‍പ്പറ്റ,ബത്തേരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്നാരംഭിക്കും.