രേഖയില്ലാതെ സൂക്ഷിച്ച ഒരു ലക്ഷം രൂപ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് പിടികൂടി
കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് നമ്പര്‍ 1 ടീം ലക്കിടി ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ വാഹനത്തില്‍ നിന്നും രേഖയില്ലാതെ സൂക്ഷിച്ച ഒരു ലക്ഷം രൂപ പിടികൂടി. എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് ടി.റസാക്ക്, എ.എസ്.ഐ നെല്‍സണ്‍ സി അലക്‌സ്, സ്മിബിന്‍, ജോജി പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.