കോവിഡ് വാക്സിൻ അർഹതപ്പെട്ട എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ മാർച്ച് 15 മുതൽ മാസ്സ് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു.
എച്ച് ഐ എം യു പി സ്കൂൾ കൽപ്പറ്റ, അധ്യാപക ഭവൻ സുൽത്താൻബത്തേരി, ഗവൺമെൻറ് യുപി സ്കൂൾ മാനന്തവാടി എന്നിവിടങ്ങളിൽ വെച്ച് 1000 പേർക്ക് വീതം ദിവസം 3000 പേർക്ക് വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 60 വയസ്സ് കഴിഞ്ഞവർ, 45 മുതൽ 59 വരെ പ്രായമുള്ളവരിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ ഉള്ളവർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്. മുൻകൂട്ടി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് നേരിട്ട് വാക്സിനേഷൻ കേന്ദ്രത്തിൽ ചെന്ന് രജിസ്റ്റർ ചെയ്യാവുന്നതുമാണ്. വാക്സിൻ ലഭിക്കുന്നതിനുള്ള അർഹത തെളിയിക്കുന്ന രേഖ കൈവശം ഉണ്ടായിരിക്കണം.