തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ വഞ്ചിക്കാന്‍ പ്രകടനപത്രിക പോലുള്ള ബജറ്റ്: പി കെ ജയലക്ഷ്മി

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള പാഴ്ശ്രമം ആണ് പ്രകടനപത്രിക പോലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍മന്ത്രി പി കെ ജയലക്ഷ്മി. കഴിഞ്ഞ ബജറ്റില്‍ കിഫ്ബി വഴി 650 കോടി രൂപ വക വെക്കുന്നു എന്നു പറഞ്ഞതിനുശേഷം പിന്നീട് അതിനെ പറ്റി ഒരക്ഷരം ഉരിയാടാതെ ഇരുന്ന് ഇപ്പോള്‍ വീണ്ടും മെഡിക്കല്‍ കോളേജിന് 300 കോടി വകയിരുത്തി എന്ന് പറയുന്നത് മുന്‍ കാലത്ത് നടത്തിയ തെരഞ്ഞെടുപ്പ് മോഹനവാഗ്ദാനങ്ങള്‍ ക്കപ്പുറം ഒരു ആത്മാര്‍ത്ഥതയും ഇല്ലാത്തതാണെന്നും ജയലക്ഷ്മി പറഞ്ഞു. കല്പറ്റയില്‍ നടന്ന കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയലക്ഷ്മി. പി പി ആലി അധ്യക്ഷനായിരുന്നു. എന്‍ ഡി അപ്പച്ചന്‍, കെവി പോക്കര്‍ ഹാജി, വി എ മജീദ്, എം എ ജോസഫ്, സി ജയപ്രസാദ്, ബിനു തോമസ്,പി കെ കുഞ്ഞു മൊയ്തീന്‍, പി കെ അനില്‍കുമാര്‍, വിജയമ്മ ടീച്ചര്‍, ഗോകുല്‍ദാസ് കോട്ടയില്‍, കെ കെ രാജേന്ദ്രന്‍, ജോയ് തൊട്ടിതറ, ബി സുരേഷ് ബാബു, പി വി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.