തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇടതുമുന്നണി തകർന്നടിയുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇടതുമുന്നണി തകർന്നടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് കാര്യമായ മേൽക്കൈ നേടും.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. എൽ ഡി എഫിന് കാര്യമായ പരുക്ക് സംഭവിക്കും. കേരളാ കോൺഗ്രസ് രക്ഷിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇടതുമുന്നണിക്കുള്ളത്. ലീഗ് തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴൊക്കെ മുസ്ലിം ലീഗ് കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.