കൊവിഡ് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ശീതകാല സമ്മേളനം കേന്ദ്രം ഒഴിവാക്കി

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. കൊവിഡ് സാഹചര്യം പറഞ്ഞാണ് സമ്മേളനം ഒഴിവാക്കിയത്. ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയപാർട്ടികളും പിന്തുണച്ചതായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു

 

ശീതകാല സമ്മേളനം ഒഴിവാക്കി ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കും. അതേസമയം ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നത് കണക്കിലെടുത്താണ് കേന്ദ്രം ശീതകാല സമ്മേളനം ഒഴിവാക്കിയതെന്നാണ് സൂചന.

കർഷക പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ശീതകാല സമ്മേളനം തന്നെ ഒഴിവാക്കിയതായി മന്ത്രി അറിയിച്ചത്.