രജനികാന്തിന്റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്നായിരിക്കുമെന്ന് റിപ്പോർട്ട്. ഓട്ടോറിക്ഷയാകും ഔദ്യോഗിക ചിഹ്നം. രജനികാന്തിന്റെ പേരിൽ മക്കൾ സേവൈ കക്ഷി എന്ന പാർട്ടി പേര് തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടുണ്ട്
അതേസമയം പാർട്ടി പേരിന്റെ കാര്യത്തിൽ രജനിയുടെ ഓഫീസിൽ നിന്ന് സ്ഥിരീകരണം വന്നിട്ടില്ല. പാർട്ടിയുടെ പേരും ചിഹ്നവും ഡിസംബർ 31ന് പ്രഖ്യാപിക്കുമെന്നാണ് താരം നേരത്തെ അറിയിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനി വ്യക്തമാക്കിയിട്ടുണ്ട്.