ട്രാക്ക് നിയമ ലംഘനത്തിന് പിഴ; മക്കയടക്കം അഞ്ച് നഗരങ്ങളില്‍ കൂടി
റിയാദ്:സൗദിയിൽ റോഡുകളിലെ ട്രാക്ക് പരിധികള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് ക്യാമറയിൽ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്ന സംവിധാനം സൗദിയിലെ അഞ്ചു നഗരങ്ങളില്‍ കൂടി നടപ്പാക്കി തുടങ്ങുമെന്ന് സൗദിട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. മക്ക, മദീന, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ,ഖുറയ്യാത്ത് എന്നിവിടങ്ങളിലാണ് പുതുതായി ക്യാമറ സംവിധാനം നടപ്പിലാക്കുന്നത്.ട്രാഫിക് ഡയറക്ടറേറ്റ് ഇന്നലെ അറിയിച്ചതു പ്രകാരം ഇവിടങ്ങളില്‍ ഈ സംവിധാനം നിലവില്‍ വരാന്‍ ഇനി അഞ്ചു ദിവസം കൂടിയാണ് ശേഷിക്കുന്നത്.ആദ്യഘട്ടത്തിൽ റിയാദ്ദ്,ദമാം, ജിദ്ദ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തിൽ ജിസാന്‍,…