സൗദിയില്‍ ഇന്ന് 142 കൊവിഡ് രോഗികൾ;മരണം 10

 

റിയാദ്: സൗദിയില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് രോഗികൾ 142.മരണ നിരക്കിൽ ഇന്ന് നേരിയതോതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.10 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.201പേരാണ് ഇന്ന് രോഗമുക്തരായത്.
തുടക്കം മുതൽ ഇതിനകം മൊത്തം കൊവിഡ് ബാധിച്ചത് 3,60,155 പേരിലും,കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6069 പേരാണ്.മൊത്തം രോഗമുക്തി നേടിയവർ 3,50,993 പേരുമാണ്.3093 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 476 പേരാണ് അത്യാസന്ന നിലയിലുള്ളത്.
റിയാദ് 34, മക്ക 32, മദീന 19, കിഴക്കന്‍ പ്രവിശ്യ 15, അസീര്‍ 11, തബൂഖ് 7, അല്‍ജൗഫ്, അല്‍ഖസീം എന്നിവിടങ്ങളില്‍ 5 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ പ്രവിശ്യകള്‍.