റിയാദ്:കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 141 പേരില്‍ മാത്രമാണ്.മരണ നിരക്കിലും കുറവ്തന്നെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.10 പേർമാത്രമാണ് ഇന്ന് രോഗംബാധിച്ചു മരിച്ചത്. അതേസമയം ഇന്ന് കോവിഡ് മുക്തരായത് 248 പേരാണ്.
ഇതിനോടകം സൗദിയിൽ കൊവിഡ് ബാധിച്ചത് 3,59,415 പേരിലാണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,012 പേരും, രോഗമുക്തി നേടിയവർ 3,49,872 പേരുമാണ്.3,531 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 537 പേരാണ് അത്യാസന്ന നിലയിലുള്ളത്.
റിയാദ് 47, മക്ക 38, മദീന 17, കിഴക്കന്‍ പ്രവിശ്യ 17, അസീര്‍ 16, തബൂഖ് 4, അല്‍ ഖസീം 3 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രധാന സഥലങ്ങൾ.