റിയാദ്:കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 159 പേരില്‍ മാത്രം.തുടർച്ചയായി മരണനിരക്കിലും കുറവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.13 പേരുടെ മരണമാണ്ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.അതോടൊപ്പംതന്നെ ഇന്ന് രോഗമുക്തരായത് 210 പേരുമാണ്.
തുടക്കംമുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചത് 3,59,274 പേരിലാണ്.കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,002 പേരും,മൊത്തം രോഗമുക്തി നേടിയവർ 3,49,624 പേരുമാണ്.ആരോഗ്യമന്ത്രാലയത്തിന്റെ വിവിധ കേന്രങ്ങളിലായി നിലവില്‍ 3,648 പേരാണ് ചികിത്‌സയിലുള്ളത്. ഇതില്‍ 550 പേർ അത്യാസന്ന നിലയിലുമാണ്.
റിയാദ് 65, മക്ക 24, മദീന 22, കിഴക്കന്‍ പ്രവിശ്യ 21 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രധാന സ്ഥലങ്ങള്‍.
The Best Online Portal in Malayalam