മധ്യവയസ്കയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് ഈച്ചക്കുന്ന് മാമ്പളൂർ ചന്ദ്രൻ്റെ ഭാര്യ വിലാസിനി (57) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. വിലാസിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബത്തേരി ഫയർഫോഴ്സ് ഈച്ചക്കുന്ന് ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. കാൽ കഴുകാൻ ഇറങ്ങിയപ്പോൾ തെന്നി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഹമീദ്, ഫയർ ഓഫീസർമാരായ അനിൽ, നിബിൽ, സതീഷ്, അനുറാം, അനൂപ്, മോഹനൻ തുടങ്ങിയവർ ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.മക്കൾ: സരിത, സനിത
The Best Online Portal in Malayalam