റിയാദ്:ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം സൗദിയിൽ പ്രതിദിന കൊവിഡ് രോഗികൾ 200 താഴെയെത്തി.
ഇന്ന് 190 പേരില്‍ മാത്രമാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 324 പേര്‍ രോഗ മുക്തിയും നേടിയിട്ടുണ്ട്.കോവിഡ് മൂലം ഇന്ന്14 പേരാണ് മരിച്ചത്.ഇതോടെ ഇതിനകം രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 5,954 ആയി വർദ്ദിച്ചു.ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,58,526ഉം,
മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 3,48,562ഉമാണ്.4,010 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 603 പേരാണ് അത്യാസന്ന നിലയിലുള്ളത്.
റിയാദ് 64, മക്ക 36, മദീന 31, കിഴക്കന്‍ പ്രവിശ്യ 18, അല്‍ ഖസീം 9, അസീര്‍ 8, നജ്‌റാന്‍ 7, തബൂഖ് 5, ഹായില്‍ 5, എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രധാന സ്ഥലങ്ങള്‍.