24 മണിക്കൂറിനിടെ 49 മരണം; സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,392 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2,17,108 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു. ഇന്ന് 49 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,017 ആയി. ഇന്ന് 5,205 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 154,839 ആയി ഉയര്‍ന്നു. 60,252 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2268 പേരുടെ നില ഗുരുതരമാണെന്ന് മന്ത്രാലയം അറിയിച്ചു.

സൗദിയില്‍പ്രാധാന സ്ഥലങ്ങളില്‍ കൊവിഡ് റിപോര്‍ട്ട് ചെയ്ത വിവരങ്ങള്‍

റിയാദ്- 308, തായിഫ്- 246, മദീന- 232, ജിദ്ദ- 227, ദമ്മ- 219, ഖതീഫ്- 141, മക്ക- 132, ഖമീസ് മുശൈത്- 124, ഹായില്‍- 109, ഹുഫൂഫ്- 106, നജ്റാന്‍- 102, ബുറൈദ- 99, മുബ്റസ്- 90, ഉനൈസ- 86, മഹായീല്‍ അസീര്‍- 74, അബ്ഹാ- 73, തബൂക്- 56, യാമ്പു- 51, ദഹ്റാന്‍- 46, അഹദ് റഫീദ- 46, ബീഷ- 45, ജുബൈല്‍- 35, ഹഫര്‍ ബാതിന്‍- 35, കോബാര്‍- 32,

Leave a Reply

Your email address will not be published. Required fields are marked *