വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ 100 കിലോ കഞ്ചാവ് പിടിച്ചു;രണ്ട് പ്രതികൾ പിടിയിൽ

വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ 100 കിലോ കഞ്ചാവ് പിടിച്ചു.രണ്ട് പ്രതികൾ പിടിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്. ലോറിയും കസ്റ്റഡിയിൽ എടുത്തു . മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് , ആബിദ് എന്നിവരാണ് പിടിയിലായത്. ലോറിയിൽ 4 ചാക്കുകളിലായാണ് കഞ്ചാവ് കടത്തിയത്.

Read More

സൗദിയില്‍ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻകുറവ്, മരണം10

റിയാദ്:കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 141 പേരില്‍ മാത്രമാണ്.മരണ നിരക്കിലും കുറവ്തന്നെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.10 പേർമാത്രമാണ് ഇന്ന് രോഗംബാധിച്ചു മരിച്ചത്. അതേസമയം ഇന്ന് കോവിഡ് മുക്തരായത് 248 പേരാണ്. ഇതിനോടകം സൗദിയിൽ കൊവിഡ് ബാധിച്ചത് 3,59,415 പേരിലാണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,012 പേരും, രോഗമുക്തി നേടിയവർ 3,49,872 പേരുമാണ്.3,531 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 537 പേരാണ് അത്യാസന്ന നിലയിലുള്ളത്. റിയാദ് 47, മക്ക 38, മദീന 17, കിഴക്കന്‍…

Read More

വീടിനെ ചൊല്ലി തർക്കം: മലപ്പുറത്ത് മകനുമായുള്ള സംഘർഷത്തിനൊടുവിൽ പിതാവ് മരിച്ചു

വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം അച്ഛനും മകനും തമ്മിലുള്ള സംഘർഷത്തിലും അച്ഛന്റെ മരണത്തിലും കലാശിച്ചു. മലപ്പുറം വെളിയങ്കോട് ബദർ പള്ളി സ്വദേശി ഹംസുവാണ് മരിച്ചത്. 62 വയസ്സായിരുന്നു. സംഭവത്തിൽ ഹംസുവിന്റെ മകൻ ആബിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു രാവിലെ 11 മണിയോടെയാണ് തർക്കങ്ങൾക്ക് തുടക്കം. ഹംസുവിന്റെ ഭാര്യയും മകൻ ആബിദും ബദർ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. എന്നാൽ വീട്ടിൽ കയറാനുള്ള ശ്രമം ഹംസു തടയുകയും ഇരുവരും തമ്മിൽ സംഘർഷമുണ്ടാകുകയുമായിരുന്നു അടിപിടിയിൽ ഹംസുവിന് സാരമായി പരുക്കേൽക്കുകയും മരിക്കുകയുമായിരുന്നു. അതേസമയം പോസ്റ്റുമോർട്ടം…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ 75 ശതമാനത്തിലേറെ പോളിംഗ്; ആദ്യഘട്ട പോളിംഗിനെ മറികടന്നു

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. 75.41 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകളിൽ ഇനിയും മാറ്റം വന്നേക്കാം. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത് കോട്ടയത്ത് 73. 31 ശതമാനവും എറണാകുളത്ത് 76.05 ശതമാനവും തൃശ്ശൂരിൽ 74.03 ശതമാനവും പാലക്കാട് 76.86 ശതമാനവും വയനാട് 78.62 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട വോട്ടെടുപ്പിനേക്കാൾ കൂടുതൽ പേർ രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്തു. ആദ്യഘട്ടത്തിൽ 73.12 ശതമാനമായിരുന്നു…

Read More

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലി; രോഹിത് രണ്ടാം സ്ഥാനത്ത്

ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റ്‌സ്മാൻമാരിൽ ഒന്നാം സ്ഥാനത്ത്. രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്. 870 പോയിന്റാണ് കോഹ്ലിക്കുള്ളത്. രോഹിത് ശർമക്ക് 842 പോയിന്റുണ്ട്. പാക് താരം ബാബർ അസം മൂന്നാം സ്ഥാനത്തും കിവീസ് താരം റോസ് ടെയ്‌ലർ നാലാം സ്ഥാനത്തും എത്തി. ഓസീസ് നായകൻ ആരോൺ ഫിഞ്ചാണ് അഞ്ചാമത്. ബൗളർമാരിൽ കിവീസ് താരം ട്രെൻഡ് ബോൾട്ടാണ് ഒന്നാം സ്ഥാനത്ത്. അഫ്ഗാൻ താരം മുജീബുർ റഹ്മാൻ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയുടെ ജസ്പ്രീത്…

Read More

സംസ്ഥാനത്ത് ആക്ടീവ് രോഗികളുടെ എണ്ണം 59,517 ആയി കുറഞ്ഞു; ഇന്ന് 4847 പേർ കൊവിഡ് മുക്തരായി

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4847 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. തിരുവനന്തപുരം 302, കൊല്ലം 280, പത്തനംതിട്ട 183, ആലപ്പുഴ 208, കോട്ടയം 312, ഇടുക്കി 121, എറണാകുളം 649, തൃശൂർ 638, പാലക്കാട് 263, മലപ്പുറം 680, കോഴിക്കോട് 650, വയനാട് 115, കണ്ണൂർ 292, കാസർഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,91,845 പേർ ഇതുവരെ കോവിഡിൽ…

Read More

ഫെബ്രുവരിയിൽ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പൂരം; ഷെഡ്യൂളിൽ ഡേ നൈറ്റ് ടെസ്റ്റും

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന് ഫെബ്രുവരിയിൽ തുടക്കമാകും. നാല് ടെസ്റ്റുകളും അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പര്യടനത്തിനുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ ഒന്ന് ഡേ നൈറ്റ് മത്സരമാണ്. കൊവിഡ് സാഹചര്യത്തിൽ മത്സരങ്ങളെല്ലാം നിശ്ചിത സ്റ്റേഡിയത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകൾ ചെന്നൈയിൽ നടക്കും. ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. അവസാന രണ്ട് ടെസ്റ്റുകൾ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടക്കും. മൂന്നാം ടെസ്റ്റ് ഡേ നൈറ്റ് മത്സരമായിരിക്കും. ടി20 മത്സരങ്ങളും അഹമ്മദാബാദ് സ്റ്റേഡിയത്തിൽ തന്നെയാകും…

Read More

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട്ടിൽ 114 പേര്‍ക്ക് കൂടി കോവിഡ്; 115 പേര്‍ക്ക് രോഗമുക്തി,113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (10.12.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 115 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12762 ആയി. 10630 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 മരണം. നിലവില്‍ 2055 പേരാണ്…

Read More

ലോറിയും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു. വയനാട് ചുരത്തിൽ ഗതാഗത തടസ്സം

ലോറിയും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു . വയനാട് ചുരത്തിൽ ഗതാഗത തടസ്സം വയനാട് ചുരത്തിലെ ചിപ്പിലിത്തോടിനും ഒന്നാം വളവിനും ഇടയിലായി ലോറിയും കെ.എസ്.ആർ.ടി. ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന കെ.എസ്.ആർ.ടി.സി. ബസ്സ് ജീപ്പിനെ മറി കടക്കുന്നതിനിടെ ചുരം കയറി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം പോലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങൾ റോഡിൽ നിന്നും മാറ്റാനുള്ള പരിശ്രമത്തിലാണ്.    

Read More