ലോറിയും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു . വയനാട് ചുരത്തിൽ ഗതാഗത തടസ്സം വയനാട് ചുരത്തിലെ ചിപ്പിലിത്തോടിനും ഒന്നാം വളവിനും ഇടയിലായി ലോറിയും കെ.എസ്.ആർ.ടി. ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസ്സ് ജീപ്പിനെ മറി കടക്കുന്നതിനിടെ ചുരം കയറി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം പോലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങൾ റോഡിൽ നിന്നും മാറ്റാനുള്ള പരിശ്രമത്തിലാണ്.