ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റ്‌സ്മാൻമാരിൽ ഒന്നാം സ്ഥാനത്ത്. രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്. 870 പോയിന്റാണ് കോഹ്ലിക്കുള്ളത്. രോഹിത് ശർമക്ക് 842 പോയിന്റുണ്ട്.
പാക് താരം ബാബർ അസം മൂന്നാം സ്ഥാനത്തും കിവീസ് താരം റോസ് ടെയ്‌ലർ നാലാം സ്ഥാനത്തും എത്തി. ഓസീസ് നായകൻ ആരോൺ ഫിഞ്ചാണ് അഞ്ചാമത്.
ബൗളർമാരിൽ കിവീസ് താരം ട്രെൻഡ് ബോൾട്ടാണ് ഒന്നാം സ്ഥാനത്ത്. അഫ്ഗാൻ താരം മുജീബുർ റഹ്മാൻ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയുടെ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്ക് വീണു.