ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും ആദ്യ സ്ഥാനങ്ങൾ നിലനിർത്തി. കോഹ്ലി ഒന്നാം സ്ഥാനത്തും രോഹിത് രണ്ടാംസ്ഥാനത്തും തുടരുകയാണ്. കോഹ്ലിക്ക് 871 പോയിന്റുണ്ട്. രോഹിതിന് 855 പോയിന്റാണുള്ളത്.
829 പോയിന്റുമായി പാക്കിസ്ഥാന്റെ ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്. ബൗളർമാരിൽ ന്യൂസിലാൻഡിന്റെ ട്രെന്റ് ബോൾട്ടാണ് ഒന്നാം സ്ഥാനത്ത്. 719 പോയിന്റ് ബോൾട്ടിനുണ്ട്. 701 പോയിന്റുള്ള ജസ്പ്രീത് ബുമ്രയാണ് രണ്ടാം സ്ഥാനത്ത്. അഫ്ഗാൻ താരം മുജീബ് റഹ്മാനാണ് മൂന്നാം സ്ഥാനത്ത്.
ഓൾ റൗണ്ടർമാരിൽ രവീന്ദ്ര ജഡേജ എട്ടാം സ്ഥാനത്തുണ്ട്. അഫ്ഗാൻ താരം മുഹമ്മദ് നബി ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് രണ്ടാം സ്ഥാനത്തുമാണ്. അടുത്തിടെ ഏകദിന മത്സരങ്ങളൊന്നും നടക്കാത്തതാണ് റാങ്കിംഗിൽ കാര്യമായ മാറ്റമില്ലാത്തതിന് കാരണം