ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് കേരളത്തിലേത്; ബിജെപിയെ പ്രതിരോധിച്ചത് എൽഡിഎഫ്: മുഖ്യമന്ത്രി
കേരളത്തിൽ ബിജെപിയെ പ്രതിരോധിച്ചത് എൽ ഡി എഫ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോലീബി സഖ്യത്തെ ചെറുത്ത് തോൽപ്പിച്ചത് വടകരയിലെയും ബേപ്പൂരിലെയും ജനങ്ങളാണ്. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാൻ സഹായിച്ചത് കോൺഗ്രസാണെന്നും പിണറായി പറഞ്ഞു ദേശീയ പ്രധാന്യമുള്ള തെരഞ്ഞെടുപ്പാണ് കേരളത്തിലേത്. ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് അതിന് കാരണം. നാടിന്റെ മതനിരപേക്ഷത തകർക്കാനും ഭരണഘടനയുടെ മൂല്യങ്ങൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ പ്രതീക്ഷയോടെയാണ് ദേശീയതലത്തിൽ നോക്കുന്നത്…