തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. വാതക ചോര്‍ച്ച സംഭവിക്കാത്തതിനാല്‍ വലിയ അപകടമാണ് വഴിമാറിയത്

ഇതുവഴിയുള്ള വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതികളുടെ പ്രവര്‍ത്തനാണ് ഇന്നത്തേക്ക് നിര്‍ത്തിയത്. ഇന്ന് പരിഗണിക്കാനിരുന്ന പാലത്തായി പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി