ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ഷര്‍ദ്ദുള്‍ താക്കൂറും.ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് ഇരുവരെയും റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളിംഗ് റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തെത്തി. 2017 സെപ്റ്റംബറിനുശേഷം താരത്തിന്റെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 93-ാം സ്ഥാനത്തു നിന്ന് എണ്‍പതാം സ്ഥാനത്തെത്തി.
ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം രണ്ടാം സ്ഥാനത്തും രോഹിത് ശര്‍മ മൂന്നാമതും തുടരുന്നു. കെ എല്‍ രാഹുല്‍ 31-ാം സ്ഥാനത്തു നിന്ന് 27-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.