ഐസിസി ഏകദിന റാങ്കിംഗില്‍ മുന്നേറി ഭുവിയും ഷര്‍ദ്ദുലും

ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ഷര്‍ദ്ദുള്‍ താക്കൂറും.ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് ഇരുവരെയും റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളിംഗ് റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തെത്തി. 2017 സെപ്റ്റംബറിനുശേഷം താരത്തിന്റെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 93-ാം സ്ഥാനത്തു നിന്ന് എണ്‍പതാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം…

Read More

പൊതു അവധി ദിവസങ്ങളിലും ഇനി മുതൽ കോവിഡ് വാക്സിൻ നൽകാന്‍ നിർദേശം

ഈ മാസത്തെ പൊതു അവധി ദിവസം ഉൾപ്പെടെ എല്ലാ ദിവസവും കോവിഡ് വാക്സിൻ നൽകാൻ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ നിർദേശം. അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പൊതു, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 45 ദിവസം കൊണ്ട് 45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. വാക്സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍…

Read More

സൂയസ് കനാലിലെ കപ്പല്‍ കുരുക്ക്: നൂറു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്

കെയ്‌റോ: സൂയസ് കനാലില്‍ ചരക്കുകപ്പല്‍ കുടുങ്ങി ജലഗതാഗതം ഒരാഴ്ചയോളം സ്തംഭിച്ച സംഭവത്തില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ (73,000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്. ഗതാഗതം മുടങ്ങിയ കാലത്തെ ട്രാന്‍സിറ്റ് ഫീസ്, ഡ്രെഡ്ജിംഗ്, രക്ഷാപ്രവര്‍ത്തനത്തിനിടയിലെ നാശനഷ്ടങ്ങള്‍, ഉപകരണങ്ങളുടെ വില, മനുഷ്യ വിഭവശേഷി എന്നിവക്കുള്ള തുകയാണ് ഇതെന്ന് സൂയസ് കനാല്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഒസാമ റാബി പറഞ്ഞു. എന്നാല്‍ ആരില്‍നിന്നാണ് നഷ്ടപരിഹാരം ഈടാക്കുക എന്ന കാര്യത്തില്‍ സൂയസ് കനാല്‍ അതോറിട്ടി അധ്യക്ഷന്‍ വ്യക്തത വരുത്തിയിട്ടില്ല. എവര്‍…

Read More

1835 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 26,201 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 145, പത്തനംതിട്ട 55, ആലപ്പുഴ 193, കോട്ടയം 138, ഇടുക്കി 53, എറണാകുളം 157, തൃശൂർ 181, പാലക്കാട് 49, മലപ്പുറം 197, കോഴിക്കോട് 264, വയനാട് 48, കണ്ണൂർ 137, കാസർഗോഡ് 38 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,96,239 പേർ ഇതുവരെ കോവിഡിൽ…

Read More

1835 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 26,201 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 145, പത്തനംതിട്ട 55, ആലപ്പുഴ 193, കോട്ടയം 138, ഇടുക്കി 53, എറണാകുളം 157, തൃശൂർ 181, പാലക്കാട് 49, മലപ്പുറം 197, കോഴിക്കോട് 264, വയനാട് 48, കണ്ണൂർ 137, കാസർഗോഡ് 38 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,96,239 പേർ ഇതുവരെ കോവിഡിൽ…

Read More

നയൻതാരയ്ക്കെതിരെ മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി

നയൻതാരയ്ക്കെതിരെ വീണ്ടും മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി. നേരത്തെയും നയന്‍താരയ്ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന് ശേഷം ഇപ്പോള്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് നയന്‍താരയ്ക്കെതിരെ വീണ്ടും രാധ രവി രംഗത്തെത്തിയത്. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകനും സിനിമ താരവുമായ ഉദയനിധി സ്റ്റാലിനുമായി ബന്ധപ്പെടുത്തിയായിരുന്നു രാധ രവി നയന്‍താരയെ അപമാനിച്ചത്. നേരത്തെ മറ്റൊരു രാഷ്ട്രിയ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ച താന്‍ എന്തുകൊണ്ട് പാര്‍ട്ടി വിട്ടു എന്നതിനെ…

Read More

വയനാട് ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ്;48 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (1.04.21) 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 48 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28561 ആയി. 27673 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 707 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 631 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി സ്വദേശികള്‍ 12…

Read More

വയനാടെന്ന ആശയത്തെ തിരിച്ചുപിടിക്കണം: രാഹുല്‍ഗാന്ധി എം.പി

കല്‍പ്പറ്റ: ലോകത്തെ സുഗന്ധവിളകളുടെ തലസ്ഥാനമായിരുന്ന വയനാടെന്ന ആശയവും പ്രസക്തിയും തിരിച്ചുകൊണ്ടുവരണമെന്ന് രാഹുല്‍ഗാന്ധി എം.പി. രാജ്യത്തിനകത്തും പുറത്തും പ്രശസ്തമായിരുന്ന വയനാടിന്റെ ലോകോത്തര നിലവാരം തിരിച്ചുപിടിക്കണം. എന്നാല്‍ അഞ്ചുവര്‍ഷമായി നിരന്തരം ആവശ്യപ്പെട്ടിട്ടും വയനാടിന് സ്വന്തമായൊരു മെഡിക്കല്‍ കോളജ് പോലും അനുവദിക്കാതെ പകരം ബോര്‍ഡ് വെക്കുക മാത്രമാണ് നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിന്റെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച യു.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. *വേണ്ടത് ബോര്‍ഡല്ല,…

Read More

സംസ്ഥാനത്ത് ഇന്ന് 2798 പേർക്ക് കൊവിഡ്, 11 മരണം; 1835 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂർ 345, എറണാകുളം 327, തൃശൂർ 240, കൊല്ലം 216, കോട്ടയം 199, കാസർഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രം

  നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. രണ്ടാം ടെര്‍മിനലില്‍ ആണ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലുകളില്‍ കൊവിഡ് ടെസ്റ്റിങ് കൗണ്ടറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വിമാനത്താവള ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കൊവിഡ് പരിശോധന, വാക്സിനേഷന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച്, 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്. ഒരു ഡോസിന് 250 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് വരെ വാക്സിന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. കൊവിന്‍ വെബ്സൈറ്റിലൂടെ…

Read More