ഇടുക്കിയിൽ പ്ലസ് ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് മൃതദേഹം കണ്ടത്. ബൈസൺവാലി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി രേഷ്മയാണ് കൊല്ലപ്പെട്ടത്
സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് മൃതദേഹം ലഭിച്ചത്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു