ഇടുക്കി നരിയമ്പാറയിൽ പീഡനത്തിന് ഇരയായ പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിൽ നിന്ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് പെൺകുട്ടിയെ കോട്ടയത്ത് പ്രവേശിപ്പിച്ചത്
വ്യാഴാഴ്ച രാത്രി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അയൽവാസിയായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ ഒളിവിലാണ്