ബാലുശ്ശേരിയിൽ പീഡനത്തിന് ഇരയായ ആറുവയസ്സുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

കോഴിക്കോട് ബാലുശേരി ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ 6 വയസുളള നേപ്പാളി പെൺകുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി സംസാരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു. വിദഗ്ധ ഡോക്ടര്മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്