ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവർണർ തന്നെയാണ് വിവരം ട്വീറ്റ് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താനുമായി കഴിഞ്ഞാഴ്ച ഡൽഹിയിൽ സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധനക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോകുകയോ വേണമെന്ന് ഗവർണർ ട്വീറ്റ് ചെയ്തു