പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 74കാരനായ പാസ്റ്റർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 74കാരനായ പാസ്റ്റർ അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി സ്വദേശി മാത്യുവാണ് അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പീഡന വിവരം കുട്ടി മാതാവിനെ അറിയിക്കുകയും ഇവർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു  

Read More

റബറിന്റെ താങ്ങുവില 170 രൂപയാക്കി സർക്കാർ ഉത്തരവിറക്കി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

റബറിന്റെ താങ്ങുവില 170 രൂപയാക്കി ഉയർത്തി. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി നേരത്തെ റബറിന് 150 രൂപയാണ് സംഭരണ വിലയായി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ബജറ്റിലാണ് താങ്ങുവില വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ റബർ കർഷകർക്ക് സംഭരണനിരക്കായി 170 രൂപ ലഭിക്കും. റബറിന്റെ വിൽപ്പനനിരക്ക് താഴ്ന്നാലും കിലോയ്ക്ക് 170 രൂപ ഉറപ്പാക്കാനുള്ള തുക സർക്കാർ സബ്‌സിഡിയായി ലഭിക്കും.

Read More

ശുഭപ്രതീക്ഷ നൽകുന്ന ചർച്ച, ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെന്നും ഉദ്യോഗാർഥികൾ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാർഥികളുമായി സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ച പൂർത്തിയായി. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയതായും ചർച്ചക്ക് ശേഷം ഉദ്യോഗാർഥികൾ പറഞ്ഞു ദക്ഷിണമേഖലാ ഐജിയും ആഭ്യന്തര സെക്രട്ടറിയുമാണ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. സമരം 26ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. സർക്കാരുമായി സംസാരിച്ച് ഉദ്യോഗാർഥികൾക്ക് അനുകൂലമായ ഉത്തരവ് നൽകാൻ ശ്രമിക്കാമെന്ന് ചർച്ചയിൽ ഉദ്യോഗസ്ഥർ അറിയിച്ചു  

Read More

കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി 20 ഫെബ്രുവരി 2021 കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍ഗോഡ് 124, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ…

Read More

‘ഇന്ധനവിലയെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ തയാർ’; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഇന്ധനവിലയെ ജി.എസ്.ടി പരിധിക്ക് കീഴിൽ കൊണ്ടുവരാൻ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണം. അതിന് ഗൗരവതരമായ ചർച്ചകൾ ആവശ്യമാണ്. ജി.എസ്.ടി നിയമം അതിന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഇതിനായി പുതിയ നിയമം നിയമം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് വളരെയധികം അലട്ടുന്ന ഒരു പ്രശ്നമായി ഇന്ധനവില വർധനവ് മാറി. വില കുറയ്ക്കുക മാത്രമാണ് ഇതിന് പരിഹാരമെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.

Read More

വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 151 പേര്‍ രോഗമുക്തി നേടി. 138 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ടു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26073 ആയി. 24291 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1506 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1262 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

കോവിഡ് രോഗികളുടെ കുത്തനെയുള്ള വര്‍ദ്ധന; കേരളത്തിനും മഹാരാഷ്ട്രയ്ക്കും കടുത്ത മുന്നറിയിപ്പുമായി കേന്ദ്രം

മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമല്ല മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ആഴ്ചയില്‍ കേരളം, മഹാരാഷ്ട്ര എന്നിവയ്‌ക്കൊപ്പം പഞ്ചാബ്, ഛത്തീസ്ഗഡ്,മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇത് ഉത്കണ്ഠപ്പെടുത്തുന്നതാണ്. മഹാരാഷ്ട്രയലേതുപോലെ പഞ്ചാബിലും പെട്ടെന്നുളള രോഗവര്‍ദ്ധന ഉണ്ടായിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 383 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറില്‍ 6112 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്….

Read More

27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നു. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. അന്നേദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും. തിങ്കളാഴ്ച ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതാണ്. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ നേരത്തെ അറിയിച്ചിരുന്നു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ന്യൂയോര്‍ക്കില്‍ വെച്ച് ആരെയും കണ്ടിട്ടുമില്ല,…

Read More

ശമ്പളം ലഭിക്കാന്‍ വൈകി; കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍

തിരുവനന്തപുരം: ശമ്പളം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയായും കൊടുത്തില്ലെന്ന് ആരോപിച്ചാണ് ആലപ്പുഴ ജില്ലയിലെ കനിവ് 108 ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചത്. ആംബുലന്‍സ് ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രികളില്‍ നിന്ന് പരിശോധന ചെയ്യുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ചെങ്ങനൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ നിന്ന് അടിയന്തിര ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍മാര്‍ റെഫര്‍ ചെയ്ത ഗര്‍ഭിണിയായ യുവതിയെ…

Read More

ഇറക്കുമതി സ്ഥാനാർഥികളെ വേണ്ട; കൽപ്പറ്റയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ

കോൺഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടിൽ പോസ്റ്ററുകൾ. കൽപ്പറ്റയിലെ ഡിസിസി ഓഫീസിന് മുന്നിലും പരിസര പ്രദേശങ്ങളിലുമാണ് പോസ്റ്ററുകൾ പതിച്ചത്. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥികളെ കൊണ്ടുവരുന്ന രീതി ഒഴിവാക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. നേതൃത്വം സ്ഥാനാർഥികളെ ഇറക്കുമതി ചെയ്താൽ ഡിസിസി പിരിച്ചുവിടണമെന്നും പോസ്റ്ററുകളിൽ പറയുന്നു. ഇന്ന് പുലർച്ചെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇന്ന് ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിലുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. കെപിസിസി ആസ്ഥാനത്താണ് യോഗം. സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകാൻ ധാരണയായിട്ടുണ്ട്. മറ്റ് സീറ്റുകളിൽ ആരൊക്കെ എന്നതാണ്…

Read More