കോൺഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടിൽ പോസ്റ്ററുകൾ. കൽപ്പറ്റയിലെ ഡിസിസി ഓഫീസിന് മുന്നിലും പരിസര പ്രദേശങ്ങളിലുമാണ് പോസ്റ്ററുകൾ പതിച്ചത്. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥികളെ കൊണ്ടുവരുന്ന രീതി ഒഴിവാക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്.
നേതൃത്വം സ്ഥാനാർഥികളെ ഇറക്കുമതി ചെയ്താൽ ഡിസിസി പിരിച്ചുവിടണമെന്നും പോസ്റ്ററുകളിൽ പറയുന്നു. ഇന്ന് പുലർച്ചെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ഇന്ന് ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിലുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. കെപിസിസി ആസ്ഥാനത്താണ് യോഗം. സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകാൻ ധാരണയായിട്ടുണ്ട്. മറ്റ് സീറ്റുകളിൽ ആരൊക്കെ എന്നതാണ് ചർച്ചയാകുക.