Headlines

ജി സുധാകരനെ മാറ്റിയാൽ പാർട്ടി തോൽക്കും, പകരം എസ് ഡി പി ഐക്കാരനോ; അമ്പലപ്പുഴയിൽ പോസ്റ്ററുകൾ

അമ്പലപ്പുഴയിൽ സ്ഥാനാർഥിയാക്കാൻ സിപിഎം പരിഗണിക്കുന്ന എച്ച് സലാമിനെതിരെ പോസ്റ്റർ. ജി സുധാകരനെ മാറ്റിയാൽ മണ്ഡലത്തിൽ പാർട്ടി തോൽക്കുമെന്നും സുധാകരന് പകരം എസ് ഡി പി ഐക്കാരൻ സലാമോ എന്നാണ് പോസ്റ്ററിലുള്ളത്

വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ മതിലിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. മത്സര രംഗത്ത് സുധാകരനില്ലാതെ തുടർ ഭരണത്തിന് എന്ത് ഉറപ്പുണ്ടെന്ന് പോസ്റ്ററിൽ ചോദിക്കുന്നു. ജില്ലയിലെ സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യുന്നതിനായി ആലപ്പുഴ ജില്ലാ നേതൃ യോഗങ്ങൾ ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്

ജി സുധാകരന് പുറമെ തോമസ് ഐസകിനും ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.