വൈദ്യുതി മുടങ്ങും
അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ അമ്പലവയൽ ടൗൺ, ഫാം, കെ.വി.കെ, മാങ്കൊമ്പ്, ബി.എസ്.എൻ.എൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഞായർ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ അമ്പലവയൽ ടൗൺ, ഫാം, കെ.വി.കെ, മാങ്കൊമ്പ്, ബി.എസ്.എൻ.എൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഞായർ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പാസഞ്ചർ വാഹനങ്ങളിൽ ഇരട്ട എയർബാഗുകൾ നിർബന്ധമാക്കി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം. ഡ്രൈവർക്കൊപ്പം മുന്നിലെ യാത്രക്കാരനും എയർബാഗ് നിർബന്ധമാക്കിയാണ് മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2021 ഏപ്രിൽ ഒന്നു മുതൽ നിർമ്മിക്കുന വാഹനങ്ങൾക്ക് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകണമെന്ന് ഗസറ്റ് വിജ്ഞാപനത്തിൽ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ഓഗസ്റ്റ് 31 മുതൽ നിരത്തിലിറക്കുന്ന വാഹനങ്ങൾക്കും ഇരട്ട എയർബാഗ് നിർബന്ധമാണ്. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഉത്തരവ് ഇറക്കുന്നതെന്നും മന്ത്രാലയം…
അന്താരാഷ്ട്ര വനിതാദിനത്തിൽ സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരള പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ നടപടികള്‍. വനിതാ ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍മാരുമുള്ള സ്റ്റേഷനുകളില്‍ അവര്‍ സ്റ്റേഷന്റെ ചുമതല വഹിക്കും. വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിക്കാന്‍ ജില്ലാ…
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ 60 ശതമാനവും പുതുമുഖങ്ങളായിരിക്കുമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി. വനിതകൾക്കും യുവാക്കൾക്കും മുൻഗണന നൽകും. വിജയസാധ്യതയായിരിക്കും പ്രധാന മാനദണ്ഡം. എല്ലാ വിഭാഗത്തെയും സ്ഥാനാർഥി പട്ടികയിൽ ഉൾക്കൊള്ളിക്കും. 92ലധികം സീറ്റുകളിൽ കോൺഗ്രസിൽ മത്സരിക്കും. ഒമ്പതാം തീയതി അന്തിമ പട്ടിക കൈമാറും. സ്ഥാനാർഥി മോഹികൾ ഡൽഹിയിലേക്ക് വരരുതെന്നാണ് തങ്ങളുടെ അഭ്യർഥന. എല്ലാവരും അവരവരുടെ മണ്ഡലത്തിൽ കേന്ദ്രീകരിക്കണമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി പ്രതിനിധി എച്ച് കെ പാട്ടീൽ പറഞ്ഞു.
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന് സത്യവാങ്മൂലം നൽകിയ കസ്റ്റംസിനും കേന്ദ്ര ഏജൻസികൾക്കും കേന്ദ്രമന്ത്രി വി മുരളീധരനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികൾ തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് വന്നിരിക്കുകയാണ്. ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണർ നൽകിയ പ്രസ്താവന എന്തടിസ്ഥാനത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു മാതൃകാ വികസന ബദൽ ഉയർത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജൻസികൾ ഇറങ്ങിയിട്ടുള്ളത്. കസ്റ്റംസ് പ്രചാരണ പദ്ധതി നയിക്കുകയാണിപ്പോൾ. വിവിധ കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്‌ന. ഇവരോടൊന്നും പറയാത്ത കാര്യം…
ഐ.പി.എല്‍ 14ാം സീസണല്‍ ഏപ്രില്‍ 9 ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 30 നായിരിക്കും ഫൈനല്‍. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളായിരിക്കും ഉണ്ടാവുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ ആറു നഗരങ്ങളായിരിക്കും മല്‍സരങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുകയെന്നാണ് വിവരം. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പരിമിതമായ വേദികളില്‍ ബി.സി.സി.ഐ ടൂര്‍ണമെന്റ് നടത്താന്‍ നിര്‍ബന്ധിതരാകുന്നത് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ടീമുകള്‍ക്കു ബയോ ബബ്ളിനകത്തു…
കുട്ടികളുമായി അമ്മ പുഴയില്‍ ചാടിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരന്‍ മരിച്ചു. പേരാമ്പ്ര മരുതേരി കൊല്ലിയില്‍ പ്രവീണിന്റെയും ഹിമയുടെയും മകന്‍ ആദവ് ആണ് മരിച്ചത്. സംഭവത്തില്‍ അമ്മ ഹിമയുടെ പേരില്‍ പോലിസ് കൊലപാതകത്തിന് കേസെടുത്തു. പുഴയില്‍നിന്ന് ആദവിനെയും അമ്മയെയും ഇളയ കുട്ടിയെയും നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. അവശനിലയിലായ ആദവ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയാണ് രണ്ട് മക്കളെയുംകൊണ്ട് യുവതി ചാനിയംകടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്….
അരങ്ങേറ്റ പരമ്പരയിൽ തന്നെ നിരവധി നേട്ടങ്ങളാണ് അക്‌സർ പട്ടേൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളിൽ മൂന്നെണ്ണത്തിലാണ് താരം കളിച്ചത്. മൂന്ന് ടെസ്റ്റുകളിൽ നിന്നായി 27 വിക്കറ്റുകളും അക്‌സർ സ്വന്തമാക്കി. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റുകൾ പിഴുത അക്‌സറിന്റെ പ്രകടനമാണ് ടീം ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. അരങ്ങേറ്റ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമായും അക്‌സർ മാറി. 2008ൽ ഇന്ത്യക്കെതിരെ അരങ്ങേറിയ ശ്രീലങ്കൻ താരം അജന്ത മെൻഡിസിന്റെ റെക്കോർഡാണ് അക്‌സർ തിരുത്തിയത്. അജന്ത 26…
വയനാട് ജില്ലയില്‍ ഇന്ന് (6.03.21) 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. 58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27312 ആയി. 25828 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1242 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1126 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* പൂതാടി 10, അമ്പലവയല്‍, ബത്തേരി 9 വീതം, നെന്‍മേനി 6,…
സംസ്ഥാനത്ത് ഇന്ന് 2791 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂർ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂർ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസർഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…