തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കെപിസിസി ആസ്ഥാനത്ത് നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്ന് പോസ്റ്ററുകളിൽ ആരോപിക്കുന്നു. വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത് ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതേ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ