യുവതാരങ്ങൾ മിന്നി: ഭൂരിപക്ഷത്തിൽ മുന്നിൽ ജോബീഷും ഷംസാദും : അമൽ ജോയിക്കും തിളക്കം

കൽപ്പറ്റ :  തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യുവതാരങ്ങൾ മിന്നി.  വയനാട്ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുട്ടിൽ ഡിവിഷനിൽ നിന്നുള്ള  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷംസാദ് മരക്കാറിനാണ് കൂടിയ ഭൂരിപക്ഷം . 3791 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ് ഷംസാദ് വിജയിച്ചത്.   തൊട്ടടുത്ത് കെ.എസ് യു. ജില്ലാ പ്രസിഡണ്ട് അമൽ ജോയിയും എത്തി. 2030 വോട്ടിന്റെ ഭൂരിപക്ഷമാണ് ചീരാലിൽ അമൽ ജോയിക്ക് ലഭിച്ചത്.  ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷത്തിൽ ജില്ലയിൽ ഒന്നാമതായി ജോബിഷ്‌ കുര്യൻ . ജില്ലയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം മേപ്പാടി…

Read More

തൃശൂർ സ്വദേശിയെ സുൽത്താൻ ബത്തേരി സ്വകാര്യ ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ സ്വദേശിയെ സുൽത്താൻ ബത്തേരി സ്വകാര്യ ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവമ്പാടി സ്വദേശി ശ്രീകുമാർ (61) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇക്കഴിഞ്ഞ 15നാണ് ശ്രീകുമാർ ഗോപാല പിള്ള ബത്തേരിയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. ഇന്ന് ഉച്ചയായിട്ടും മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ലോഡ്ജ്കാർ ബത്തേരി പൊലിസിനെ വിവരമറിയിക്കുകയും പൊലിസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം പിന്നീട് ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണം…

Read More

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് റീപോളിംഗ് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ  19  തൊടുവെട്ടി വാര്‍ഡിൽ അവധി പ്രഖ്യാപിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് റീപോളിംഗ് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ  19  തൊടുവെട്ടി വാര്‍ഡിലെ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും , പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ വാര്‍ഡ്  പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Read More

തൊടുവെട്ടി – റീപോളിംഗ് നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19 തൊടുവെട്ടി  ഡിവിഷനില്‍  നാളെ  (ഡിസംബര്‍ 18) രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ റീപോളിംഗ് നടക്കും. വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ച സാഹചര്യത്തിലാണ് റീ പോളിംഗ്.  വോട്ടെണ്ണല്‍  ഇന്ന് (ഡിസംബര്‍ 18) രാത്രി 8 ന് നടക്കും. ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 9 ന് 4 മണി വരെ കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍…

Read More

വയനാട് ‍ജില്ലയിൽ 140 പേര്‍ക്ക് കൂടി കോവിഡ്:138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 210 പേര്‍ രോഗമുക്തി നേടി. 138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14209 ആയി. 11982 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 85 മരണം. നിലവില്‍ 2142 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1312 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ബത്തേരി…

Read More

സംസ്ഥാനത്ത് 4970 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 58,155 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 265, കൊല്ലം 418, പത്തനംതിട്ട 184, ആലപ്പുഴ 484, കോട്ടയം 576, ഇടുക്കി 98, എറണാകുളം 565, തൃശൂർ 440, പാലക്കാട് 277, മലപ്പുറം 520, കോഴിക്കോട് 780, വയനാട് 209, കണ്ണൂർ 101, കാസർഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,27,364 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി….

Read More

മാവേലിക്കരയിൽ വിമതനെ ചെയർമാനാക്കില്ലെന്ന് സുധാകരൻ; സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല

മാവേലിക്കരയിൽ കാലുവാരിയ വിമതൻ കെവി ശ്രീകുമാറിനെ ചെയർമാൻ ആക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല. വേണമെങ്കിൽ പാർട്ടിയോടൊപ്പം നിൽക്കട്ടെ. ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരൻ പറഞ്ഞു മാവേലിക്കര നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് 9 വീതം സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച ശ്രീകുമാറും ജയിച്ചു. ഇതോടെയാണ് ശ്രീകുമാറിന്റെ നിലപാട് നിർണായകമായത്. ചെയർമാൻ സ്ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. തനിക്ക് ഇപ്പോഴും അനുഭാവം ഇടതിനോടാണെന്നും ശ്രീകുമാർ പറഞ്ഞിരുന്നു. എന്നാൽ വിമതനെ ചെയർമാനാക്കില്ലെന്ന്…

Read More

പാർട്ടി നേടിയത് മികച്ച വിജയം; ചെണ്ട തുടർന്നും ചിഹ്നമാക്കിയാലോ എന്നാണ് ആലോചനയെന്ന് ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടിയതായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ്. ഇടുക്കി ജില്ലയിൽ പാർട്ടി നല്ല മുന്നേറ്റം കാഴ്ചവെച്ചു. ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് മത്സരിച്ചതിൽ നാലിടത്തും ജയിച്ചു തൊടുപുഴ, കട്ടപ്പന നഗരസഭകൾ നിലനിർത്താനും സാധിച്ചു. മത്സരിക്കുന്ന സീറ്റുകളിൽ ചിലർ മനപ്പൂർവം പ്രശ്്‌നങ്ങളുണ്ടാക്കിയതാണ് തിരിച്ചടിക്ക് കാരണമായത്. അതുകൊണ്ടാണ് ചിലയിടത്ത് തോറ്റത്. ഇടുക്കിയിൽ മാത്രം ചെണ്ട ചിഹ്നത്തിൽ മത്സരിച്ച 87 പേർ ജയിച്ചു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച 44 പേർ മാത്രമാണ്…

Read More

കാർഷികനിയമം നടപ്പാക്കുന്നത് തത്കാലം നിർത്തിവെച്ചൂടെയെന്ന് സുപ്രീം കോടതി; കർഷകരുടെ സമരം തടയില്ല

കാർഷിക നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ തീർപ്പാകും വരെ നിയമം നടപ്പാക്കില്ലെന്ന ഉറപ്പ് നൽകാനാകുമോയെന്ന് സുപ്രീം കോടതി. കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് തീരുമാനമറിയിക്കാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിക്കുകയും ചെയ്തു. സമരം ചെയ്യാനുള്ള കർഷകരുടെ മൗലികാവകാശം അംഗീകരിക്കുന്നുവെന്നും മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് ആകരുത് സമരമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിക്ഷ്പക്ഷരായ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കണം. സമിതി നൽകുന്ന ശുപാർശ ഇരുവിഭാഗങ്ങളും അംഗീകരിക്കണമെന്നും കോടതി നിർദേശിച്ചു റോഡുകൾ സമരക്കാർ അടച്ചിട്ടിരിക്കുകയാണെന്നും പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ കൊവിഡ്…

Read More