കൽപ്പറ്റ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യുവതാരങ്ങൾ മിന്നി. വയനാട്ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുട്ടിൽ ഡിവിഷനിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷംസാദ് മരക്കാറിനാണ് കൂടിയ ഭൂരിപക്ഷം . 3791 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷംസാദ് വിജയിച്ചത്. തൊട്ടടുത്ത് കെ.എസ് യു. ജില്ലാ പ്രസിഡണ്ട് അമൽ ജോയിയും എത്തി. 2030 വോട്ടിന്റെ ഭൂരിപക്ഷമാണ് ചീരാലിൽ അമൽ ജോയിക്ക് ലഭിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷത്തിൽ ജില്ലയിൽ ഒന്നാമതായി ജോബിഷ് കുര്യൻ . ജില്ലയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം മേപ്പാടി പഞ്ചായത്തിലെ ജോബിഷ് കുര്യന് 501 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ എം സ്ഥാനാർഥിയായ ജോബിഷ് വിജയിച്ചത്. മേപ്പാടിയിലെ പഞ്ചായത്ത് ഓഫീസ് വാർഡിൽ നിന്നാണ് ജോബിഷ്‌കുര്യൻ ജനവിധി തേടിയത്. മുസ്ലീംലീഗിലെ കെ വി യൂനസായിരുന്നു എതിർസ്ഥാനാർഥി. ആകെയുള്ള 1029 വോട്ടിൽ 753 വോട്ട് ജോബിഷ്‌കുര്യൻ നേടിയപ്പോൾ കെ വി യൂനസിന് 261 വോട്ടുകൾ നേടാനെ സാധിച്ചുള്ളു. എൽഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം വോട്ടുകൾ പോലും യുഡിഎഫിന് നേടാനായില്ല. ബിജെപി സ്ഥാനാർഥിക്ക് ആറ് വോട്ടാണ് ലഭിച്ചത്. വയനാട് ജില്ലയിലെ ഉയർന്ന ഭൂരിപക്ഷം കൂടിയാണിത്.
The Best Online Portal in Malayalam